സുശാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് മന്ത്രി സ്മൃതി ഇറാനി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് മന്ത്രി സ്മൃതി ഇറാനി. സുഷാന്ത് ആ ദിനത്തിലെ ഓർമ്മകൾ ‘ദി സ്ലോ ഇന്റർവ്യൂ’ എന്ന അഭിമുഖത്തിലൂടെയാണ് അവർ തുറന്ന് പറഞ്ഞത്. ‘‘അന്ന് ഞാനൊരു വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു. നിരവധിപ്പേർ അതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാൽ വാർത്ത അറിഞ്ഞതിനുശേഷം ഞാൻ തകർന്നുപോയി. പരിപാടി അവസാനിപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് അവനെന്നെ വിളിക്കാതിരുന്നത് എന്നാണ് ഞാൻ ആലോചിച്ചത്. ഒരിക്കലെങ്കിലും എന്നെ വിളിക്കാമായിരുന്നു. ഞാനവനോടു പറഞ്ഞിരുന്നു… ആത്മഹത്യ ചെയ്യരുതെന്ന്.

വാർത്ത അറിഞ്ഞതിനു പിന്നാലെ സുഷാന്തിനൊപ്പം ‘കൈ പൊ ചെ’ എന്ന സിനിമയിൽ അഭിനയിച്ച അമിത് സാധിനെയാണ് ആദ്യം വിളിച്ചത്. അയാൾ അബദ്ധമൊന്നും കാണിക്കാതിരിക്കാനായിരുന്നു അത്. അമിത്തും സുഷാന്തിന്റെ മരണ വിവരം അറിഞ്ഞ് ഞെട്ടിയിരിക്കുകയായിരുന്നു.
വാർത്ത അറിഞ്ഞതിനുശേഷം ഞാൻ അക്ഷരാർത്ഥത്തിൽ തകർന്നുപോയി. പിന്നീട് ഒരുപാട് സമയമെടുത്ത് നോർമൽ ആവാൻ. സ്മൃതി ഇറാനി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News