‘മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ല, ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നു’: മന്ത്രി വി അബ്ദുറഹ്മാന്‍

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും കുടിയൊഴിപ്പിക്കില്ല. ഇപ്പോള്‍ രാഷ്ട്രീയ വിഷയമാക്കുന്നത് എന്തു കൊണ്ടെന്ന് ജനത്തിന് അറിയാമെന്ന് മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: വിവാഹ വേദിയില്‍ നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു, പെണ്‍കുട്ടിയുടെ കാമുകനോ?, എന്ന് സമൂഹ മാധ്യമങ്ങള്‍- വൈറലായി വീഡിയോ

പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇതുവരെ സുരേഷ് ഗോപി തയ്യാറായിട്ടില്ലെന്നും ഇപ്പോള്‍ ഒരു ആക്ഷന്‍ ഹീറോയെ പോലെ വന്ന് ഇറങ്ങി പറയുന്നത് കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല ഇത് തെറ്റായ രീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. കുടിയൊഴിപ്പിക്കുമെന്ന ആരോപണം ശരിയല്ല. നികുതി സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് സര്‍ക്കാരല്ലെന്നും മന്ത്രി പറഞ്ഞു.

News Summary- Munambam eviction will never happen, says Minister V Abdur Rahman. No matter what the decision is about the case, there will be no eviction

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News