അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടി സംവിധാനത്തിനും യോജിക്കാത്തത്: മന്ത്രി വി അബ്ദുറഹിമാൻ

V Abdurahiman

പി വി അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടി സംവിധാനത്തിനും യോജിക്കാത്തതെന്ന് മന്ത്രി വി അബ്ദുറഹിമാൻ. എന്നാൽ അൻവറിൻ്റെ ആരോപണങ്ങൾ സർക്കാരിനെയോ മുന്നണിയോ ബാധിക്കില്ല. എല്ലാ കാര്യങ്ങളും അൻവറിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്. അൻവർ ഉന്നയിച്ച പ്രശ്നങ്ങളിൽ വേണ്ട നടപടികൾ എടുത്തിരുന്നു. എഡിജിപിക്കെതിരായി ഒരു സുപ്രഭാതത്തിൽ നടപടിയെടുക്കാൻ കഴിയുമോ. അൻവറിന് തെറ്റായിട്ടുള്ള ചില ധാരണകൾ ഉണ്ടായിട്ടുണ്ട്. ആരോപണങ്ങൾ സത്യസന്ധമാണെങ്കിൽ നടപടി ഉണ്ടാകും.

Also Read: പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു; ഉദ്ദേശ്യം എൽഡിഎഫിനെയും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ: മുഖ്യമന്ത്രി

ആരോപണങ്ങളിൽ കഴമ്പുണ്ടായിരുന്നു എങ്കിൽ പ്രതിപക്ഷം അത് ഏറ്റെടുക്കുമായിരുന്നു. ഓരോ വകുപ്പിനും അതിൻറെതായ പ്രാധാന്യമുണ്ട്. എല്ലാവർക്കും അതിന്റേതായ പ്രാധാന്യം നൽകുന്നുണ്ട്. മുഹമ്മദ് റിയാസ് താഴെത്തട്ടിൽ നിന്നും വളർന്നുവന്ന നേതാവാണ്. ഒരേ രീതിയിൽ വളർന്നുവന്ന എല്ലാവർക്കും ഒരേ സമീപനമാണ് നൽകുന്നത്. തുടക്കത്തിൽ അൻവറുമായി താൻ സംസാരിച്ചിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News