ഓണം,നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ട്രെയിൻ വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി അബ്‌ദുറഹിമാൻ

ഓണം, നവരാത്രി എന്നീ ആഘോഷങ്ങളിലെ തിരക്ക്‌ പ്രമാണിച്ച് പ്രത്യേക ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി മന്ത്രി വി അബ്‌ദുറഹിമാൻ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകൾ വേണമെന്നാണ് മന്ത്രിയുടെ ആവശ്യം .

also read: സിദ്ധരാമയ്യക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

ഓണക്കാലത്ത് കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകളും നിലവിലെ ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്നും മന്ത്രി വി അബ്‌ദുറഹിമാൻ കത്തിൽ ആവശ്യപെട്ടു .  ദില്ലി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ സ്‌പെഷ്യൽ ട്രെയിനുകൾ വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

also read: ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യും; ബൈജൂസിനെതിരെ വീഡിയോയുമായി ജീവനക്കാരി

നവരാത്രി ആഘോഷങ്ങളിൽ കേരളത്തിനകത്ത്‌ തിരക്ക്‌ കുറയ്‌ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News