ഓണക്കാലത്ത്‌ സ്‌പെഷ്യൽ ട്രെയിൻ; കേന്ദ്രമന്ത്രിയ്‌ക്ക്‌ കത്തയച്ച് മന്ത്രി വി അബ്‌ദുറഹിമാൻ

ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക്‌ കണക്കിലെടുത്ത്‌ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകൾ വേണമെന്നും നിലവിലെ ട്രെയിനുകളിൽ അധികകോച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന്‌ കത്തെഴുതി മന്ത്രി വി അബ്‌ദുറഹിമാൻ.

Also Read: കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഡൽഹി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ സ്‌പെഷ്യൽ ട്രെയിനുകൾ വേണ്ടത്‌. നവരാത്രി കാലത്ത്‌ കേരളത്തിനകത്ത്‌ തിരക്ക്‌ കുറയ്‌ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും വി അബ്‌ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News