കായികനയം നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ. കായിക സമ്പദ്ഘടന വികസിപ്പിക്കും. കായിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും. കായിക രംഗത്ത് പതിനായിരം തൊഴിൽ സൃഷ്ടിക്കും. കേരള കായിക മോഡൽ രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read: ‘ഓർമ്മത്തോണി’ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 15ന്: മന്ത്രി ആർ ബിന്ദു
കായിക സാങ്കേതിക വിദ്യയും മാനേജ്മെൻ്റും കായിക ശാസ്ത്ര മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോൽസാഹനം നൽകും. പൊതുജനാരോഗ്യവും കായികക്ഷമതയും ഉറപ്പുവരുത്തുന്ന നവ കായിക കേരളസൃഷ്ടിയാണ് അടിസ്ഥാനപരമായി നയം ഉദ്ദേശിക്കുന്നത്. എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം എന്നതാണ് നയത്തിന്റെ അടിസ്ഥാനം. എല്ലാവർക്കും പങ്കാളിത്തം ഉണ്ടാകണമെന്നുള്ളതാണ് പ്രഥമ പരിഗണന.
Also Read: പരിചരിക്കാന്‍ ആളില്ലാതെ അന്നക്കുട്ടി മരിച്ച സംഭവം: മകനെതിരെ നടപടിയുമായി കേരള ബാങ്ക്, സസ്‌പെന്‍ഷന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു കായിക പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്തും. ലോകത്തിന് അനുകരണീയമായ കേരള കായിക മോഡലാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here