ചികിത്സാ വിവാദത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി വി എൻ വാസവൻ. ഓഡിയോ ക്ലിപ്പിന്റെയും വീഡിയോ ക്ലിപ്പിന്റെയും ഉത്തരവാദിത്തം ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏത് കൊച്ചു കുട്ടിയോടും ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം വി എൻ വാസവൻ പറഞ്ഞു.
‘ഉമ്മചാണ്ടിയുടെ കുടുംബത്തിന് എതിരായ ഓഡിയോ സംഭാക്ഷണം പുറത്ത് വിട്ടത് കോൺഗ്രസുകാരാണ്. നടന്നത് കോൺഗ്രസുകാർ തമ്മിലുള്ള സംഭാക്ഷണം. അത് തങ്ങളുടെ തലയിൽ കെട്ടണ്ട. പരാതി കൊടുക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോ? അന്വേഷിക്കാൻ ഇടത് മുന്നണി തയ്യാർ. പുതുപ്പള്ളി വിജയം ഉറപ്പ് വലിയ മുന്നേറ്റം ഉണ്ടാവും’, വി എൻ വാസവൻ പറഞ്ഞു.
ALSO READ: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു
അതേസമയം വ്യക്തി വികാരങ്ങള്‍ക്കപ്പുറം വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വികസനത്തെക്കുറിച്ചുള്ള സ്‌നേഹ സംവാദത്തിനാണ് താന്‍ ക്ഷണിച്ചത്. എന്നാല്‍ യുഡിഎഫ് സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം വേണം.കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് അതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ജെയ്ക് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here