നഷ്ടമായത് ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ തൊഴിലാളി യൂണിയൻ നേതാവിനെ;മന്ത്രി വി എൻ വാസവൻ

ആനത്തലവട്ടം അനന്തന്റെ മരണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചനം രേഖപ്പെടുത്തി. ‘സഖാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകനെയാണ് സഖാവിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത് എന്ന് മന്ത്രി വി എൻ വാസവൻ.

Also read: ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

‘അന്യന്റെ വ്യഥകൾ സ്വന്തം വ്യഥയായി ഉൾക്കൊണ്ട് അതിന് പരിഹാരം കാണുന്നതിനായി രാവും പകലുമില്ലാതെ പ്രയത്‌നിച്ച വ്യക്തിത്വമാണ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്. തൊഴിലാളി വർഗത്തിന്‌ വേണ്ടി സ്വജീവിതം സമർപ്പിച്ച ഉയർന്ന വർഗബോധമുള്ള തൊഴിലാളിയൂണിയൻ നേതാവായിരുന്നു. 1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർതൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. അക്കാലത്ത് സഖാവിന് ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാ പ്രവർത്തന ചരിത്രം തൊഴിലാളി യൂണിയൻ പ്രവർത്തകർ മാതൃകയാക്കേണ്ട ഒന്നാണ്’ എന്ന് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ കുറിച്ചു.

Also read:നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളികാണാന്‍ ആളില്ല, ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കാലിയായ ഗാലറി: വിമര്‍ശനം

‘ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽവാസമനുഭവിച്ചിട്ടുണ്ട്.ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്നതിന് തൊട്ടു മുൻപും കേരളത്തിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. 12 വർഷം കയർഫെഡിന്റെ പ്രസിഡന്റായിരുന്നു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ സഖാവ് എന്നും പാർട്ടിക്കൊപ്പം ഉറച്ചുനിന്ന നേതാവായിരുന്നു. തൊഴിലാളി സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചിരുന്നു . ആദ്യമായി നിയമസഭാ അംഗമായി എത്തുമ്പോൾ അദ്ദേഹമായിരുന്നു പാർട്ടി വിപ്പ്. തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് അടുത്തുനിന്ന് അറിഞ്ഞിട്ടുണ്ട്. മലയാളി സമൂഹത്തിന് മാർഗദർശിയായ നേതാവിനെയാണ് നമ്മൾക്ക് നഷ്ടമായിരിക്കുന്നത്’ എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News