ഗ്രാമസേവിനിയുടെ ‘കർമ്മ ശ്രേഷ്ഠാ’ പുരസ്കാരം മന്ത്രി വി എൻ വാസവന്

V N Vasavan

ഗ്രാമസേവിനിയുടെ “കർമ്മ ശ്രേഷ്ഠാ” പുരസ്കാരം മന്ത്രി വി എൻ വാസവന്. സാമൂഹ്യ പ്രവർത്തന രംഗത്ത് ഇടുറ്റ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം സമർപ്പിച്ചത്. ഓരോ പുരസ്കാരവും കൂടുതൽ ഉത്തരവാദിത്വബോധമാണ് സമ്മാനിക്കുന്നതെന്ന് അവാർഡ് ഏറ്റുവാങ്ങിയ മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു.

പാമ്പാടി ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ പത്തു വർഷത്തിലൊരിക്കൽ നൽകുന്നതാണ് “കർമ്മ ശ്രേഷ്ഠാ പുരസ്കാരം
സാമൂഹ്യ സേവനം – രാഷ്ടീയം – സാംസ്കാരികം തുടങ്ങിയ മേഖലകളിൽ നാളുകളായി നൽകിയ സംഭാവന പരിഗണിച്ചാണ് മന്ത്രി വി എൻ വാസവനെ അവാർഡിനായി തെരഞ്ഞെടുത്തത്.

Also Read: കൂടുതൽ സ്മാർട്ടാകാൻ പഞ്ചായത്തുകളും; കെ-സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല 
പഞ്ചായത്തുകളിലും

ഗ്രാമസേവിനിയുടെ ഏഴംഗ പുരസ്കാര സമിതിയിലെ ഏഴുപേർ മുന്നൂറിലധികം പേരുമായി ആശയവിനിമയം നടത്തിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. പാമ്പാടിയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം പി പുരസ്കാരം മന്ത്രി വി എൻ വാസവന് സമർപ്പിച്ചു.

Also Read: കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങളുമായി, സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് തുടക്കമായി

അംഗീകാരങ്ങളേക്കാൾ അവാർഡ് നൽകുന്നത് കൂടുതൽ ഉത്തരവാദിത്വ ബോധമാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഗ്രാമസേവിനിയുടെ പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പുരസ്കാര സമർപ്പണം. ചടങ്ങിൽ ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ കെ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News