ടൂറിസത്തിലും സ്ത്രീ സൗഹാർദവുമായി കുമരകം ഗ്രാമപഞ്ചായത്ത്

സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിക്കു തുടക്കം കുറിച്ച് കുമരകം ഗ്രാമപഞ്ചായത്ത്. തദ്ദേശീയരായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. കുമരകത്ത് വാട്ടർ തീം പാർക്ക് സാധ്യമാക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച കുമരകം മറ്റൊരു മാതൃക കൂടി തീർക്കുകയാണ്. സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

Also Read: കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

വിനോദസഞ്ചാര മേഖലയിൽ സ്ത്രീ സഞ്ചാരികൾക്ക് സുരക്ഷിത വിനോദ സഞ്ചാരവും സൗകര്യങ്ങളും പശ്ചാത്തല അന്തരീക്ഷവും ഒരുക്കുകയാണ് സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയുടെ ലക്ഷ്യം. കുമരകം കേന്ദ്രീകരിച്ച് വാട്ടർ തീം പാർക്ക് സാധ്യമാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Also Read: ഫാ. ഷൈജു കുരിയൻ ബിജെപി അംഗത്വം സ്വീകരിച്ച വിഷയം; പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ

2007ലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് ആരംഭിച്ചത്. ഇതിലൂടെ നിരവധി വനിതകൾക്ക് തൊഴിലവസരങ്ങളും സംരംഭങ്ങളും തുടങ്ങാൻ സാധിച്ചു. കുമരകത്തെ അന്താരാഷ്ട്ര നിലയിൽ അടയാളപ്പെടുത്താനും ഉത്തരവാദിത്ത ടൂറിസത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്ത്രീ സൗഹാർദ്ദ ടൂറിസവും മറ്റൊരു മാതൃകയാണ് തീർക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News