‘കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞു,വിശദീകരിക്കും തോറും അവർ വെട്ടിലാകുന്നു’; മന്ത്രി വി എൻ വാസവൻ

V N VASAVAN

പാലക്കാട് കുഴൽപണ വിവാദത്തിൽ കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം വിശദീകരിക്കും തോറും കോൺഗ്രസ് വെട്ടിലാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. “വസ്ത്രം കയറ്റുന്ന വണ്ടിയിൽ അല്ലേ രാഹുൽ മാങ്കൂട്ടത്തിൽ യാത്ര ചെയ്യേണ്ടത്.മറ്റൊരു വാഹനത്തിലാണ് യാത്രചെയ്തെന്ന മാധ്യമങ്ങൾ തെളിവ് പുറത്തുവിട്ടിരുന്ന്.ട്രോളി ബാഗിൽ തുണി മാത്രം എന്ന വാദം പൊളിഞ്ഞു.വസ്ത്രം കയറ്റിയ വാഹനത്തിൽ യാത്ര ചെയ്തു എന്ന വാദവും പൊളിഞ്ഞു.എന്തൊക്കെയോ സംഭവം നടന്നുവെന്ന് വ്യക്തമായി പോലീസ് അന്വേഷിച്ച് സത്യം കണ്ടെത്തണം.”- അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഡിലിൻ്റെ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.ഷാഫി പറമ്പിലിന് നാല് കോടി രൂപ കുഴൽ പണം കിട്ടിയെന്ന ആരോപണത്തിന് കോൺഗ്രസ് മറുപടി പറയാൻ ബാധ്യസ്ഥരാണ് എന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതിപക്ഷ മറുപടി പറയാത്ത വിഷയത്തിൽ പ്രതിപക്ഷനേതാവ് പ്രശ്നത്തെ സമചിത്തതയോടെയല്ല സമീപിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു.പ്രതിപക്ഷ നേതാവിന് ചില സമയത്ത് ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ശൈലി ആണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിത്തിൽ നിന്നുള്ള ഒളിച്ചോട്ടം പ്രതിപക്ഷ നേതാവിന് യോജിച്ചതല്ല എന്നും മന്ത്രി കൂട്ടി ച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News