പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളിയില്‍ നാലാംകിട നേതാക്കളോട് വികസന സംവാദത്തിനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍. ജനങ്ങളെ തരംതിരിച്ച് കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. വികസന വീക്ഷണത്തോടുള്ള പ്രതിപക്ഷ ശൈലി ശരിയല്ലെന്നും മന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു.

also read- ഓണം വന്നു, പെന്‍ഷന്‍ വീട്ടിലെത്തി: സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പി രാജീവ്

അതേസമയം പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് രണ്ടാംഘട്ട പ്രചാരണം വിപുലമാക്കിയിരിക്കുകയാണ്. മന്ത്രിമാരുടെ നേതൃത്വത്തില്‍ വികസന സന്ദേശ സദസുകളും, വനിതാ അസംബ്ലിയും സംഘടിപ്പിക്കാനാണ് തീരുമാനം.

also read- എല്‍ഡിഎഫ് നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിയെല്ലാം യാഥാര്‍ത്ഥ്യമാകും: എം വി ഗോവിന്ദൻ

ഇതിന് പുറമേ മണ്ഡലത്തിന്റെ വികസന രേഖ തയാറാക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മണ്ഡലത്തിലുണ്ടാകും. മറ്റ് നേതാക്കളുടെയും മന്ത്രിമാരുടെ നേതൃത്വത്തില്‍ വികസന സന്ദേശ യാത്രയും സദസുകളും സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News