കേരള ബാങ്ക് വന്നില്ല ആയിരുന്നെങ്കിൽ ഇന്ന് പല ജില്ലാ ബാങ്കുകളും ഉണ്ടാകുമായിരുന്നില്ല, ഈ വർഷം റെക്കോർഡ് ലാഭത്തിൽ: മന്ത്രി വി എൻ വാസവൻ

V N VASAVAN

കേരള ബാങ്ക് വന്നില്ല ആയിരുന്നെങ്കിൽ ഇന്ന് പല ജില്ലാ ബാങ്കുകളും ഉണ്ടാകുമായിരുന്നില്ല എന്ന് മന്ത്രി വി എൻ വാസവൻ. കേരള ബാങ്ക് ഈ വർഷം റെക്കോർഡ് ലാഭത്തിൽ ആണെന്നും 250 കോടി രൂപ ലാഭത്തിൽ വന്നിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിനെ സി കേറ്റഗറിയിലേക്ക് തരം തഴ്ത്തിയ നടപടിയിൽ നിയമസഭയിൽ വിഡി സതീശന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.

ALSO READ: നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു

പ്രൈമറി സംഘങ്ങളെയും കേരള ബാങ്ക് സഹായിക്കുന്നുണ്ട്. റിസർവ് ബാങ്ക് കേരള ബാങ്കിൻറെ കാറ്റഗറിയിൽ മാറ്റം വരുത്തിയിട്ടില്ല.2022 -23 വർഷത്തെ നബാർഡിൻറെ പരിശോധന പ്രകാരമാണ് റേറ്റിംഗിൽ മാറ്റം വരുത്തിയത്.അടുത്ത പരിശോധനയിൽ കാറ്റഗറി മാറ്റം പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

21- 22 വർഷത്തെ നബാർഡിൻറെ പരിശോധനയിലാണ് റേറ്റിംഗ് കുറച്ചത്. അടുത്ത പരിശോധനയിൽ കൃത്യമാക്കാൻ ആകുമെന്നും മറ്റ് ഇടപാടുകളെ റേറ്റിംഗിലെ മാറ്റം ബാധിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 19 ലക്ഷം കണക്ഷനുകൾ ജല ജീവൻ മിഷനിലൂടെ നൽകാൻ കഴിഞ്ഞു’; മന്ത്രി റോഷി അഗസ്റ്റിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News