വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് ഈ മാസം 12 ന് രാവിലെ 10 മണിക്ക് എത്തുമെന്ന് മന്ത്രി വി എൻ വാസവൻ. തുടർന്ന് ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വാണിജ്യ തുറമുഖത്തിനായി വിഴിഞ്ഞം പൂർണ സജ്ജമായി കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബറിനുള്ളിൽ തുറമുഖത്തിന്‍റെ ആദ്യ ഘട്ട കമ്മീഷനിങ് നടത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി മുഖ്യാഥിതിയാകും. സാൻ ഫെർണാണ്ടോ എന്ന കപ്പലാണ് ആദ്യം എത്തുന്നത്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കും.
കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കത്തിനായി വിഴിഞ്ഞം തുറമുഖത്തെ സേവനവും കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്‌നർ കപ്പലുകൾ എന്നിവയും വിഴിത്രത്ത് എത്തിച്ചേരും. ആയിരത്തോളം പേരാകും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തുക. ട്രയൽ റണ്ണിന് വേണ്ടി 3000 മീറ്റർ ബ്രേക്ക് വാട്ടർ, 31 ക്രെയിനുകൾ എന്നിവ സജ്ജമാണ്. അപ്രോച്ച് റോഡ് അവസാനഘട്ടത്തിലാണ്. യാർഡ് പൂർണമായികഴിഞ്ഞു. മൂന്ന് മാസത്തേയ്ക്ക് ട്രയൽ റൺ തുടരും.
Also Read: മുംബൈയിൽ കനത്ത മഴ തുടരുന്നു; കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു
ഇന്ത്യയിലെ ആദ്യത്തെ സെമിഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. തുറമുഖത്തിന്‍റെ പൂർണതോതിലുള്ള കമ്മീഷനിങ് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ നിരവധി പ്രശ്നങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടു. ഇതാണ് കമ്മീഷനിങ് വൈകാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here