ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് മുന്നേറാം; ആശംസകളുമായി മന്ത്രി വി എൻ വാസവൻ

ക്രിസ്മസ് ആശംസകൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ. സ്നേഹത്തിന്റെയും കരുണയുടെയും കാലാതീത സന്ദേശം ഓർമിപ്പിച്ച് മറ്റൊരു ക്രിസ്തുമസ് കൂടി വന്നെത്തിയിരിക്കുന്നുവെന്നും നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമല്ലെന്നും മറ്റുള്ളവർക്ക് നിസ്വാർഥ സ്നേഹം പകരാനുള്ളതു കൂടിയാണെന്നും ക്രിസ്തുമസ് ഓർമപ്പെടുത്തുന്നു എന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് സന്തോഷത്തോടെ മുന്നേറാം എന്നും മന്ത്രി വ്യക്തമാക്കി .

മന്ത്രി വി എൻ വാസവന്റെ ക്രിസ്മസ് ആശംസാ പോസ്റ്റ്

സ്നേഹത്തിന്റെയും കരുണയുടെയും കാലാതീത സന്ദേശം ഓർമിപ്പിച്ച് മറ്റൊരു ക്രിസ്തുമസ് കൂടി വന്നെത്തിയിരിക്കുന്നു. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ. സ്നേഹത്തിന്റെയും കരുതലിന്റെയും കരുണയുടെയുമൊക്കെ മുഖങ്ങളാണ് ക്രിസ്തുമസ് എന്ന വാക്കിൽ പ്രതിഫലിക്കുന്നത്. നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമല്ലെന്നും മറ്റുള്ളവർക്ക് നിസ്വാർഥ സ്നേഹം പകരാനുള്ളതു കൂടിയാണെന്ന് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നു. ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് സന്തോഷത്തോടെ മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News