ഉദ്യോഗസ്ഥർ മുതൽ തൊഴിലാളികൾ വരെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് വിഴിഞ്ഞം പദ്ധതിയുടെ കരുത്ത്; മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം പോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ് എന്ന് മന്ത്രി വി എൻ വാസവൻ. ഉദ്യോഗസ്ഥർ മുതൽ തൊഴിലാളികൾ വരെയുള്ളവരുടെ ഒരു കൂട്ടായ പരിശ്രമമാണ് ഈ പദ്ധതിയുടെ കരുത്ത് എന്നും എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു.

മന്ത്രി വി എൻ വാസവൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വിഴിഞ്ഞം പോർട്ടിലെ നിർമ്മാണ തൊഴിലാളികളോട് സംസാരിച്ചുവെന്നും കടൽ കാറ്റും കടുത്ത വെയിലും അതിജീവിച്ചാണ് വലിയൊരു വിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്.

ALSO READ: ഉദ്യോഗസ്ഥർ മുതൽ തൊഴിലാളികൾ വരെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് വിഴിഞ്ഞം പദ്ധതിയുടെ കരുത്ത്; മന്ത്രി വി എൻ വാസവൻ

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്

വിഴിഞ്ഞം പോർട്ടിലെ നിർമ്മാണ തൊഴിലാളികളോട് സംസാരിച്ചു. ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. കടൽ കാറ്റും കടുത്ത വെയിലും അതിജീവിച്ചാണ് വലിയൊരു വിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നത്.
പോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. ഉദ്യോഗസ്ഥർ മുതൽ തൊഴിലാളികൾ വരെയുള്ളവരുടെ ഒരു കൂട്ടായ പരിശ്രമമാണ് ഈ പദ്ധതിയുടെ കരുത്ത്. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളികളുടെ പരിശ്രമത്തിന് കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം മേയ് മൂന്നിനകം പൂർത്തിയാക്കുമെന്ന് വി.എൻ വാസവൻ പറഞ്ഞു. ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News