ശ്രീഹരിക്ക് സ്‌നേഹ സമ്മാനം നല്‍കി ചേര്‍ത്തുപിടിച്ച് മന്ത്രി വി.എന്‍ വാസവന്‍; വീഡിയോ

വൈകല്യങ്ങളുടെ പേരില്‍ സഹപാഠികള്‍ കളിയാക്കുന്നുവെന്ന പരാതിയുമായി ‘കരുതലും കൈത്താങ്ങും’ അദാലത്തിലെത്തിയ ശ്രീഹരിയെ കാണാന്‍ മന്ത്രി വി.എന്‍ വാസവന്‍ വീട്ടിലെത്തി. നട്ടാശേരിയിലെ ശ്രീഹരിയുടെ വീട്ടിലാണ് മന്ത്രിയെത്തിയത്. ശ്രീഹരിക്ക് നല്‍കാന്‍ മന്ത്രി ടി.വിയും കരുതിയിരുന്നു.

ജന്മനാ ബാധിച്ച വൈകല്യമാണ് ശ്രീഹരിയെ വീല്‍ചെയറിലാക്കിയത്. വൈകല്യത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയിരുന്നത് ശ്രീഹരിയെ വേദനിപ്പിച്ചിരുന്നു. ഇതോടെയാണ് പരാതിയുമായി ശ്രീഹരി മന്ത്രി വാസവനെ സമീപിച്ചത്. പരാതി ഗൗരവമായി കണ്ട മന്ത്രി വി.എന്‍.വാസവന്‍ ശ്രീഹരി പഠിക്കുന്ന കോട്ടയം പുത്തേറ്റ് സര്‍ക്കാര്‍ യുപി സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനാണ് നിര്‍ദേശിച്ചത്.

ഇതിന് പിന്നാലെ ശ്രീഹരിയുടെ വീട്ടിലെത്തിയപ്പോഴാണ് നിങ്ങള്‍ നല്‍കുന്ന വാര്‍ത്ത കാണാന്‍ ഒരു ടി.വി. പോലുമില്ലെന്ന സങ്കടം ശ്രീഹരി കൈരളി ന്യൂസുമായി പങ്കുവെച്ചത്. ഈ വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് ശ്രീഹരിക്ക് ടി.വി. താന്‍ സ്വന്തം ചെലവില്‍ വീട്ടിലെത്തിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചത്. ഈ വാക്കാണ് മന്ത്രി നിറവേറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News