കുവൈറ്റ് ദുരന്തം; മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വി വാസവൻ

കുവൈറ്റിൽ അപകടത്തിൽ മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വിഎൻ വാസവൻ. മരണപ്പെട്ട കുടംബങ്ങളിലെ അവസ്ഥ സങ്കടകരമാണ്. മരണമടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രാഹം തൻ്റെ അയൽവാസി കൂടിയാണ്. സ്വന്തമായി പണി കഴിച്ച വീട്ടിൽ താമസിക്കാൻ ഒരുങ്ങുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ആ ദുഖം കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

Also Read: കുവൈറ്റ് ദുരന്തം: ചിത്സയിലുണ്ടായിരുന്ന 57 പേരിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു; മൃതദേഹങ്ങൾ അതതു സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി പൂർത്തിയാക്കിയെന്ന് നോർക്ക സിഇഒ

മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും, പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുന്നതിനും ആണ് സർക്കാർ ഒരു മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചത്. എന്നാൽ പോവാൻ അനുമതി ലഭിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

Also Read: കുവൈറ്റ് ദുരന്തം; ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News