കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടതറിഞ്ഞ് ദുരന്തമുഖത്ത് ഓടിയെത്തി മന്ത്രി വാസവൻ. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് അപകട വിവരം അറിഞ്ഞത് മന്ത്രി അപകടസ്ഥലത്ത് എത്തിയത്. റോഷി അഗസ്റ്റിനും, കൂടി എത്തിയതോടെ മന്ത്രിമാരുടെ നേത്യത്വത്തിൽ കാര്യങ്ങൾ എകോപിപ്പിച്ചു.
തൊടുപുഴയിൽ സർക്കാർ അദാലത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പുല്ലുപാറയിൽ ബസ് അപകടത്തിൽപ്പെട്ടെന്ന വിവരം മന്ത്രി വി.എൻ വാസവൻ അറിഞ്ഞത്. ഔദ്യോഗിക പരിപാടികൾ റദ്ദാക്കി പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് മന്ത്രി ഓടിയെത്തി. പരുക്കേറ്റവരെ ആശ്വസിപ്പിച്ച മന്ത്രി, അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രിയിൽ വെച്ച് മന്ത്രിയോട് കാര്യങ്ങൾ വിശദീകരിക്കുന്നത്.
പിന്നാലെ മന്ത്രി റോഷി ആഗസ്റ്റിനും വന്നു. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിൽ നടത്താൻ എ ഡി എമ്മിന് മന്ത്രിമാർ നിർദ്ദേശം നൽകി. തുടർന്നാണ് പോലീസിൻ്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്നും മന്ത്രിമാർ അപകടസ്ഥലതെത്തി കാര്യങ്ങൾ വിലയിരുത്തി. അപകട സ്ഥലത്ത് അടിയന്തര സുരക്ഷ ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here