ഫോട്ടോസ്റ്റാറ്റ് പാഠപുസ്തകം വച്ച് പഠിച്ച അവസ്ഥ മാറി, പ്രതിപക്ഷത്തിന് നേരെ  മന്ത്രി വി.ശിവൻകുട്ടിയുടെ ഒളിയമ്പ്

സ്കൂൾ തുറക്കുന്നതിന് ഒന്നര മാസം മുൻപ് തന്നെ പാഠപുസ്തകം വിതരണം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ ഫോട്ടോസ്റ്റാറ്റ് പാഠപുസ്തകം വച്ച് പഠിച്ച സംസ്ഥാനമാണിത്. അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴുള്ള സാഹചര്യമെന്ന് അദ്ദേഹം നിയമസഭയിൽ ഓർമ്മപ്പെടുത്തി.

പത്താം ക്ലാസ് പാസായ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു താലൂക്കിലും സീറ്റുകളുടെ അപര്യാപ്തത ഇല്ല. ആവശ്യമുള്ളിടത്ത് താൽക്കാലിക ബാച്ചുകളും മാർജിനിൽ സീറ്റ് വർദ്ധനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

യൂണിഫോം ഈ മാസം 25 ന്  എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും. അവധിക്കാലത്ത് കുട്ടികൾക്ക് 5 കിലോ വീതം അരി നൽകി. രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്തരം നടപടി ചൂണ്ടിക്കാണിക്കാൻ ആകുമോ എന്നും മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News