വഴിയിൽ കിടക്കുന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിക്കുന്ന യു കെ ജി കുട്ടികൾ: ഈ സ്നേഹത്തിന് പകരമില്ല, വീഡിയോ പങ്കുവച്ച് മന്ത്രി

കുഞ്ഞുങ്ങളുടെ മനസ്സ് എത്രത്തോളം നിഷ്കളങ്കമാണ് എന്നതിന്റെ ഒരുദാഹരണം കാണിച്ചു തരികയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ. വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിക്കുന്ന കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്കൂളിലെ യു കെ ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകളുടെ വിഡിയോയാണ് മന്ത്രി പങ്കുവച്ചത്. വാഹനമിടിച്ചോ മറ്റോ മരണപ്പെട്ട പൂച്ചക്കുഞ്ഞിനെ കുട്ടികൾ എടുത്ത് ഒരു കുഴി കുഴിച്ച് അടക്കം ചെയ്യുന്നത് വിഡിയോയിൽ കാണാം.

ALSO READ: മൈലേജല്ല, സേഫ്റ്റിയാണ് പ്രധാനം, അമ്പരപ്പിക്കുന്ന സർവേഫലം

കുഞ്ഞുങ്ങളെ, നിങ്ങൾ കാണിക്കുന്ന സ്നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാൻ ഇല്ലാത്തതാണെന്ന് വീഡിയോക്ക് താഴെ മന്ത്രി കുറിച്ചു. സഹജീവികളോടുള്ള സ്നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വിഭിന്നരാക്കുന്നതെന്നും, ഈ കരുതലുമായി മുന്നോട്ട് പോകുക സ്നേഹമെന്നും മന്ത്രി കുറിച്ചു.

ALSO READ: ഇൻസ്റ്റാഗ്രാമിൽ ലൈക്കടിച്ച യുവാവിന് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപ

കുഞ്ഞുങ്ങളുടെ അറ്റമില്ലാത്ത പൊള്ളയിലാത്ത സ്നേഹമാണ് ഈ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ വീഡിയോക്ക് താഴെ പലരും കമന്റുകൾ പങ്കുവക്കുന്നത്. നാളെയുടെ പ്രതീക്ഷകൾ എന്നും, സങ്കടപ്പെടുത്തുന്ന കാഴ്ചകൾക്കിടയിൽ കണ്ട സന്തോഷമുള്ള വാർത്തയെന്നും പലരും കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News