മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

cm and sivankutty

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വരുന്ന ഒരോ പ്രശ്നത്തേയും ജനതാല്പര്യം മുൻനിർത്തി പരിഹരിക്കുന്ന മികച്ച ഭരണാധികാരിയാണ് മുഖ്യമന്ത്രി എന്നും നാടിന്റെ ജനനായകനെതിരെയുള്ള ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: മലയാളി ബാങ്ക് ജീവനക്കാരൻ മുംബൈയിൽ ആത്മഹത്യ ചെയ്തു

കേരളത്തിൽ നടന്ന കുറ്റകൃത്യത്തെ പിന്തുടർന്ന് ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തി പൂട്ടിക്കുകയും പ്രബലനായ ഉടമയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. ഇങ്ങനെ വിവിധ മേഖലകളിൽ ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി കേരള പോലീസ് മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.പോലീസിനെതിരെ ഉയർന്നു വരുന്ന പരാതികളിന്മേൽ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞാൽ ബന്ധപ്പെട്ടവർക്കെതിരെ സർവീസിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ കൈക്കൊണ്ട സർക്കാർ ആണിത്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം ജനവാസമേഖലയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

നിലവിൽ ഉയർന്ന ആരോപണങ്ങളിന്മേലും കൃത്യമായി അന്വേഷണം നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അസോസിയേഷന്റെ സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ഉയർന്നു കേട്ട കയ്യടി പോലീസ് സേനാംഗങ്ങൾക്കിടയിലും ഇത്തരം നടപടികൾക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഒറ്റപ്പെട്ട ആരോപണങ്ങൾ ഏറ്റുപിടിച്ച് സ്വയംപരിഹാസ്യരാവുകയാണ് പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത്. മുഖ്യമന്ത്രിയ്ക്ക് ആർ എസ് എസ് ബന്ധം ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് ആർ എസ് എസ് പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രം ജനമനസിലുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആകെ ആർ എസ് എസിനെതിരെയുള്ള ജനമുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവാണ് പിണറായി വിജയൻ. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ആർ എസ് എസ് ശാഖകൾക്ക് കാവൽ നിൽക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം.പിണറായി വിജയൻ എന്ന ഭരണകർത്താവിന്റെ മികവും മേന്മയും നാം കാണുന്നതാണ്. വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ സമാനതകൾ ഇല്ലാത്ത രക്ഷാപ്രവർത്തനമാണ് നടന്നത്. ഇതിന് വ്യക്തിപരമായി തന്നെ നേതൃത്വം നൽകിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ  എന്നും  മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News