അന്തരിച്ച നടൻ മേഘനാദന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

അന്തരിച്ച മലയാള നടൻ മേഘനാദന് ആദരാഞ്ജലി അർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അരങ്ങൊഴിഞ്ഞത് വില്ലൻ കഥാപാത്രങ്ങൾക്ക് പുതുഭാവുകത്വം നൽകിയ അഭിനയ പ്രതിഭയെന്ന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി കുറിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മേഘനാദന്‍റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാദൻ.

ALSO READ; തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മേഘനാദൻ എന്ന നടൻ ശ്രദ്ധേയനായത്. മൃതദേഹം ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

NEWS SUMMERY: Public Education Minister V Sivan Kutty paid tribute to the late Malayalam actor Meghnathan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News