തിരുവില്വാമലയിൽ ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ബസ്സിൽ നിന്നിറക്കിവിട്ട സംഭവം ഏറെ ഗൗരവമായി തന്നെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടികൾ ഉടൻ ഉണ്ടാകുമെന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
Also Read; ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുഴയിലേക്ക് വീണു
ഇന്നലെ വൈകുന്നേരമായിരുന്നു ബസ് ചാർജായി നൽകിയ തുക മതിയാകില്ലെന്ന കാരണത്താൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ അരുണ എന്ന പ്രൈവറ്റ് ബസിൽ നിന്നും ഇറക്കി വിട്ടത്. തൃശൂര്‍ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയെയാണ് ഇറക്കി വിട്ടത്. അഞ്ച് രൂപ വേണമെന്നായിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം. കുട്ടിയുടെ കയ്യില്‍ അഞ്ചു രൂപയില്ലാത്തതിനാല്‍ രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ ഇപ്പുറം കണ്ടക്ടര്‍ ഇറക്കി വിടുകയായിരുന്നു. വഴിയില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന അരുണ ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read; പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here