‘കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രം’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ ഉന്നമനത്തേക്കാൾ ലക്ഷ്യം കോർപ്പറേറ്റ് സേവനമാണ്. എക്കാലത്തെയും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിൽ നട്ടംതിരിയുമ്പോൾ, ഉയർന്ന സമ്പത്തും ലാഭവുമുള്ള വൻകിട-ബിസിനസ് കോർപ്പറേറ്റ് സമൂഹം മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. ആ പ്രശ്‌നങ്ങളൊന്നും യഥാർത്ഥത്തിൽ ബജറ്റിൽ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രം കേന്ദ്രം വിഹിതം നൽകുന്നു’: ബജറ്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

ഉൽപ്പാദനക്ഷമത, മൂലധനച്ചെലവ്, തൊഴിലവസരങ്ങൾ എന്നിവയിൽ വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളുടെ പേരിൽ സ്വകാര്യ കോർപ്പറേറ്റ് ഖജനാവിലേക്ക് പൊതു പണത്തിൻ്റെ വർധിച്ച ഒഴുക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഉറപ്പാക്കുകയാണ് ബജറ്റ് ചെയ്യുന്നതിനും മന്ത്രി വി ശിവൻകുട്ടി ചുണ്ടിക്കാട്ടി.

ALSO READ: ബിജെപി ഇതരമായി ചിന്തിക്കുന്നവരെ അവഗണിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News