ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാനാകാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌: മന്ത്രി വി ശിവൻകുട്ടി

ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാൻ ആവാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരങ്ങൾക്കിടെ കുറ്റകൃത്യം ചെയ്താൽ സർക്കാർ എടുക്കേണ്ട ന്യായമായ നടപടികളാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. അക്രമത്തിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു, അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിട്ടുള്ളത്.

Also Read : ‘രാമനെ മംസാഹാരിയാക്കി’, മതവികാരം വ്രണപെട്ടു, നയൻതാരക്കെതിരെ കേസ്, അന്നപൂരണി നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

പോലീസിന്റെ മൃഗീയ വേട്ടയ്ക്ക് ഇരയായവർ ഇപ്പോഴത്തെ മന്ത്രിസഭയിൽ തന്നെ ഉണ്ട്. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് എംജി കോളേജ് ചെയർമാൻ ആയിരുന്ന സനൽകുമാറിന്റെ പിതാവിനെ മകൻ സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തത് കേരളം മറന്നിട്ടില്ല. ഈ അധ്യാപകൻ വയലാർ രവിയുടെ അധ്യാപകനായിരുന്നു എന്നതും പ്രസക്തം.

സമരം ചെയ്തും ജയിലിൽ കിടന്നും ശീലമില്ലാത്ത ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതുകൊണ്ടുതന്നെയാണ് ഇത്തരം വിലാപങ്ങൾ സതീശൻ നടത്തുന്നത്. രാഷ്ട്രീയത്തിൽ സമരവും പോലീസ് കേസും അറസ്റ്റും സ്വാഭാവികം ആണെന്നും അതിനീ വിലാപം വേണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News