‘ഗാന്ധിജി മരിച്ചുവെന്നാണ് അവര്‍ പറയുന്നത്’; യഥാര്‍ത്ഥ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

യഥാര്‍ത്ഥ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്‍സിഇആര്‍ടിയില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനം കേന്ദ്രവിഭ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്‍സിഇആര്‍ടിയുടെ സിലബസില്‍ പരിണാമ സിദ്ധാന്തം അടക്കം പലതും ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധിജി മരിച്ചുവെന്നാണ് അവര്‍ പറയുന്നത്. ഗാന്ധിജിയെ വെടിവച്ചുകൊന്നതാണ്. എന്‍സിഇആര്‍ടിയുമായി ഒരു എംഒയു ഉണ്ട്. അതുപ്രകാരം 44 പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഈ അധ്യയന വര്‍ഷം തന്നെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചരിത്രത്തെ മാറ്റുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യും. കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News