കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അര്‍ഹതയില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
Also Read :രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല കൊടുംവിഷം, ഇത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്ന് മുഖ്യമന്ത്രി
ഒരു മാധ്യമസ്ഥാപനത്തിന്റെ തലപ്പത്തുണ്ട് എന്നത് കൊണ്ട് മാത്രം കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ വായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയുന്ന തലത്തിലേയ്ക്ക് മാറരുത്. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മതനിരപേക്ഷ മനസാക്ഷിയെ അപകീര്‍ത്തിപ്പെടുത്തും വിധമാണ് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവന നടത്തിയത്.
കേരളം ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ക്ക് നിദാനം ജാതിമത ഭേദമില്ലാതെ പ്രകടമാക്കിയിട്ടുള്ള കൂട്ടായ്മയാണ്. അതിനെയാണ് കേന്ദ്രമന്ത്രി സംശയ നിഴലില്‍ ആക്കിയത്. ദൗര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ താല്പര്യത്തിലേയ്ക്കാണ് കേന്ദ്രമന്ത്രി വലിച്ചിഴച്ചത്.
ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ വിഭജന രാഷ്ട്രീയം നയമാക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്. എക്കാലത്തും പുരോഗമന മനോഭാവം ഉയര്‍ത്തിപ്പിടിച്ച കേരളത്തിന്റെ പൊതുബോധം ദുഷ്പ്രചാരകരെ തിരിച്ചറിയും എന്നത് തീര്‍ച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here