‘ഇപ്പോൾ കണ്ടത് ‘2018’ സിനിമ, ഇടയ്ക്ക് ഇങ്ങോട്ടുവന്നാൽ ബോധം പോകാതെ രക്ഷപ്പെടാം’ ; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇപ്പോൾ കണ്ടത് “2018” സിനിമയാണ്. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ ബോധം പോകാതെ രക്ഷപെടാം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രത നിര്‍ദേശങ്ങള്‍

സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രളയം എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്നും  പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ALSO READ: കേരളത്തിലെ പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളെന്ന് രാജീവ് ചന്ദ്രശേഖര്‍; കേന്ദ്രമന്ത്രിയുടെ അറിവുകേടിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

അതേസമയം കേരളത്തില്‍ നിലവില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അപകടമായ സാഹചര്യങ്ങള്‍ ഒന്നും തന്നെ കേരളത്തിലില്ലാത്ത അവസ്ഥയിലാണ് രാജീവ് കേരളത്തില്‍ പ്രളയം എന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News