വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടർ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടർ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും.

മാർച്ച് 31ന് സ്കൂൾ അടയ്ക്കുകയും ജൂൺ ഒന്നിന് സ്കൂൾ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News