സംസ്ഥാനത്തെ ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി; എല്ലാ ശനിയാഴ്ചകളിലും അവധി: മന്ത്രി വി ശിവന്‍കുട്ടി

v sivankutty

സംസ്ഥാനത്തെ ഐടിഐകളിലെ വനിതാ ട്രെനികള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം അവധി നല്‍കുമെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ശനിയാഴ്ചകളിലും ഐടിഐകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായും ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ചകളില്‍ അവധിയായതിനാല്‍ പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ നിശ്ചയിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെയാണ്.

Also Read : http://ഐടിഐ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കൽ: ഐടിഐ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ

അതേസമയം ഐടിഐകളിലെ പഠനസമയം പുനക്രമീകരിക്കുക, ഐടിഐ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു എസ്എഫ്‌ഐ ഐടിഐ ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ചില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അഞ്ചു കൃഷ്ണ, അക്ഷയ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അമല്‍ ഐടിഐ സബ് കമ്മറ്റി ഭാരവാഹികള്‍ റിയാസ്, അമൃത ഉള്‍പ്പെടെയുള്ളയുള്ളവരെ അറസ്റ്റ് ചെയ്തു. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here