കോഴിക്കോട് വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളിലെ കലോത്സവത്തിലേക്ക് മുഖ്യാതിഥിയായി ചക്കിട്ടപ്പാറ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി അനില്‍കുമാറിനെ ക്ഷണിച്ചത് അനുകരണീയ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
Also Read: കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ എറൈവൽ വീസ അനുവദിച്ച് യുഎഇ; ലഭിക്കാൻ വേണ്ടത് ഇത്രമാത്രം
അനില്‍കുമാറിനെ മാത്രമല്ല ആ ബഡ്‌സ് സ്‌കൂളിലെ എല്ലാ കുട്ടികളെയും കലോത്സവത്തിന് ക്ഷണിക്കുകയും അവരെ സ്വീകരിക്കുകയും ഭക്ഷണവും ഉപഹാരങ്ങളും നല്‍കുകയും കലോത്സവം കാണാന്‍ സംവിധാനമൊരുക്കുകയും ചെയ്തുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കലോത്സവ വേദിയില്‍ അനില്‍കുമാര്‍ നൃത്തവും അവതരിപ്പിച്ചു. കരഘോഷത്തോടെയാണ് സദസ് ആ നൃത്തവിരുന്നിനെ സ്വീകരിച്ചത്. ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളെ ഒരു പൊതുവിദ്യാലയം നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ മനോഹര നിമിഷങ്ങള്‍. എന്തൊരു മഹത്തായ മാതൃക. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here