സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം

വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രണ്ട് പരാതികൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. സ്മിതാ ഗിരീഷ്, കീർത്തി ടി എന്നിവരാണ് മക്കളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. കുന്നംകുളം എം ജെ ഡി സ്കൂൾ, തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂൾ എന്നിവയ്ക്കെതിരെയാണ് പരാതി.

ALSO READ: വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഒന്നാംവർഷ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 16 മുതൽ 25 വരെ

അതേസമയം, ഒന്നാംവർഷ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 16 വൈകീട്ട് 4  മുതൽ 25 വൈകിട്ട് 5  വരെ നടക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായകേന്ദ്രങ്ങൾ ഉണ്ടാകും. മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കും.

ALSO READ: ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവം; പന്തീരങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News