‘A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം’: മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയതോടെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം എന്നാണ് മന്ത്രി മാത്യു കുഴൽനാടനെ പരിഹസിച്ച് കുറിച്ചത്.

ALSO READ: തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്

A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം…
അതേസമയം മുഖ്യമന്ത്രിക്കും മകൾക്കും എതിരായി മാത്യു കുഴൽനാടൻ കൊടുത്ത ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. തുടക്കം മുതൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും വിധി പറയാൻ മാറ്റിയ ദിവസങ്ങളിലായിരുന്നു കുഴൽനാടൻ തെളിവുകൾ ഉണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News