കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയം, സ്കൂൾ കായികമേളക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

v sivankutty

എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്ന് മന്ത്രി വി. ശിവൻകുട്ടി.സംസ്ഥാന സ്കൂൾ കായിക മേളയിലേയ്ക്ക് സുരേഷ് ഗോപിയെ നിലവിൽ ക്ഷണിച്ചിട്ടില്ല എന്നും കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതിനാലാണെന്നും മന്ത്രി പറഞ്ഞു .ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിയെ ക്ഷണിക്കാമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ALSO READ: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനുണ്ടോ ? ഞങ്ങളത് പറഞ്ഞിട്ടുണ്ട്: മന്ത്രി എം ബി രാജേഷ്

അതേസമയം സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമർശത്തിൽ കെ കെ ശൈലജ ടീച്ചറും വിമർശിച്ചു.ഉള്ളിലുള്ള മനോഭാവം ചിലരിൽ നിന്ന് പുറത്തുവരുന്നു, ഇത് സ്ത്രീയെ സംശയിക്കുന്ന പ്രയോഗം ആണെന്നും ശൈലജ ടീച്ചർ പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവർത്തിയ്ക്കുന്നവർ മാനൃത കാട്ടണം,മുതലാളിത്തത്തിൻ്റെ വർത്തമാനം ചിലരിൽ നിന്നും വരുന്നുവെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ​ഗോപിക്കെതിരെ എം വി ​ഗോവിന്ദൻമാസ്റ്ററും രൂക്ഷ വിമർശനം ഉയർത്തി . സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഒറ്റതന്ത പ്രയോഗം സിനിമയിൽ മതിയെന്നും രാഷ്ട്രീയത്തിൽ വേണ്ട എന്നും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News