‘ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും? ഒരു പി ആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല’; മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ തന്നെ മാതൃകയായി നടന്നു പോകുകയാണ് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ഒരു പി ആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല എന്ന് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസ് ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ല. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ആവർത്തിച്ച് പറയുന്ന ഒരു കാര്യം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും പണമില്ല എന്ന പെരുംനുണകൾ അടക്കം എത്രയെത്ര നുണകൾ ആണ് ഇവർ ആരോപിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ:മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം; ഈ വർഷത്തെ പദ്മരാജൻ അവാർഡ് വിതരണ ചടങ്ങ് 27 ന്

പ്രശ്നമുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന കോൺഗ്രസ് കേന്ദ്രത്തിന്റെ വീഴ്ചയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല എന്നതും മന്ത്രി എടുത്തു പറഞ്ഞു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനം ആർജ്ജവത്തോടെ മുന്നോട്ട് കൊണ്ടുപോകും എന്നും മന്ത്രി വ്യക്തമാക്കി. ആരെന്ത് വിചാരിച്ചാലും അതിനെ തകർക്കാൻ ആവില്ല എന്നും മന്ത്രി പറഞ്ഞു . ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും എന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.

ALSO READ:ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഒരു പി ആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല. ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ല. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ആവർത്തിച്ച് പറയുന്ന ഒരു കാര്യം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും പണമില്ല എന്നാണ്. ഇത് പെരുംനുണകളിൽ ഒന്നാണ്. അങ്ങിനെ എത്രയെത്ര നുണകൾ.
കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ തന്നെ മാതൃകയായി നടന്നു പോകുകയാണ്. അവിടെ പ്രശ്നമുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന ഇവർ കേന്ദ്രത്തിന്റെ വീഴ്ചയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല.
കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനം ആർജ്ജവത്തോടെ മുന്നോട്ട് കൊണ്ടുപോകും. ആരെന്ത് വിചാരിച്ചാലും അതിനെ തകർക്കാൻ ആവില്ല. ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News