ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ സ്കൂളിൽ അല്ല കള്ള് ഷാപ്പ് പ്രവർത്തിക്കുന്നത്, വസ്തുത തുറന്നുകാട്ടി മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറയ്ക്കൽ എന്ന സ്ഥലത്ത് സ്കൂളിൽ കള്ള് ഷാപ്പ് പ്രവർത്തിക്കുന്നു എന്ന പ്രചാരണം പൊളിച്ചടുക്കി മന്ത്രി വി ശിവൻകുട്ടി. മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘ഒരു നുണ കൂടി പൊളിക്കുന്നു’ എന്ന തലക്കെട്ടോടുകൂടി പ്രചാരണത്തിന്റെ വസ്തുത പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറയ്ക്കൽ എന്ന സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ ചിത്തിര തിരുനാൾ ഇൻ്റർനാഷണൽ പബ്ളിക് സ്കൂൾ എന്ന പേരിൽ ഒരു സിബിഎസ്ഇ സ്കൂൾ പ്രവർത്തിച്ചിരുന്നു. സർക്കാരിൽ നിന്നും അഫിലിയേഷൻ ലഭിക്കാത്തതിനാൽ 2007 ൽ ഈ സ്കൂൾ നിർത്തലാക്കി. വർഷങ്ങൾക്കുശേഷം ഈ കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും കൊമേഷ്യൽ ബിൽഡിംങ് പെർമിറ്റ് എടുക്കുകയും 2017 ൽ ഈ കെട്ടിടം സർക്കാരിൻ്റെ ബിവറേജസ് കോർപ്പറേഷന് ഔട്ട്ലറ്റ് വാടകയ്ക്ക് നൽകുകയും ചെയ്തു. 2021 അവസാനം ഈ ഔട്ലറ്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി. അതിനുശേഷം 2024 മാർച്ച് മാസം അവസാനമാണ് നിലവിലെ ഷാപ്പ് അവിടെ പ്രവർത്തനം ആരംഭിച്ചത്. സ്കൂളിലാണ് ഷാപ്പ് പ്രവർത്തിക്കുന്നത് എന്ന പ്രചാരണം നുണയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News