പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

സർക്കാരിന്റെ നയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല എന്ന് അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് പുറത്ത് വന്ന ഒരു ശബ്ദരേഖയോട് മന്ത്രി പ്രതികരിച്ചു.

ALSO READ: കേന്ദ്രത്തിന് കേരളത്തിനോട് വിവേചനം; ബിജെപി ഇതര സര്‍ക്കാരുകളോട് കടുത്ത അവഗണന: ടി എന്‍ പ്രതാപന്‍ എംപി

യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതും കുട്ടികളെ പരാജയപ്പെടുത്തി വിജയസാധ്യത കൂട്ടുന്നതും സർക്കാർ നയമല്ല. എപ്പോഴും സർക്കാർ നയം എല്ലാ കുട്ടികളേയും ഉൾച്ചേർത്തും ഉൾക്കൊണ്ടുകൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ്. ഈ വിഷയത്തിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.

ALSO READ: ഗര്‍ഭിണിയായിരിക്കെ സുഹൃത്തുമായി പരിചയപ്പെട്ടു, കൊലപ്പെടുത്തുന്നതറിഞ്ഞിട്ടും മിണ്ടാതെ അമ്മ; കൊച്ചിയിലെ കുഞ്ഞിന്റെ മരണത്തില്‍ ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം

ഏറെ കീർത്തിക്കപ്പെട്ടതാണ് കേരള വിദ്യാഭ്യാസ മാതൃക. കേരളം ദേശീയ ഗുണനിലവാര സൂചികകളിലും മുൻപന്തിയിലാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും അഭിനന്ദിച്ചതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News