‘അൻഷിക യുടെ സ്കൂളിന് പുതിയ കെട്ടിടം’: മന്ത്രിയുടെ ഗ്യാരണ്ടി

ചോരുന്ന സ്‌കൂൾ കെട്ടിടം മാറ്റിയ പണിയണമെന്ന് നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആവശ്യം പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ‘സർ എൻറെ പേര് അൻഷിക, ഞാൻ ആനാട് പഞ്ചായത്തിൽ രാമപുരം ഗവൺമെൻറ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. എൻറെ സ്കൂളിൻറെ പഠന നിലവാരം മികച്ചതാണ്. പക്ഷേ വർഷങ്ങളോളം പഴക്കമുള്ള ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ചോരുന്നുണ്ട്. ഞങ്ങളുടെ സ്കൂളിന് ഒരു പുതിയ കെട്ടിടം വേണം.’
‘സ്കൂൾ കെട്ടിടം ഈ അവസ്ഥയിലാണെന്ന് എൻറെ ശ്രദ്ധയിൽ ഇതുവരെയും പ്പെട്ടില്ലല്ലോ.
മോളുടെ സ്കൂളിന് പുതിയ കെട്ടിടം വേണ്ടേ?’
മന്ത്രി ആരാഞ്ഞു
‘വേണം, എന്തു ചെയ്യണമെന്ന് എനിക്കറുഞ്ഞൂട’ അൻഷികയുടെ നിഷ്ക്കളങ്ക മറുപടി.
‘സ്കൂൾ അധികൃതരോട് ഒരു അപേക്ഷ തരാൻ പറ മോളെ, അടുത്ത മാസം പുതിയ കെട്ടിടത്തിൻറെ നിർമ്മാണത്തിനുള്ള ഉത്തരവു നൽകാം ’ മന്ത്രിയുടെ ഗ്യാരണ്ടി
‘താങ്ക് യൂ സർ’ അൻഷികയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം.

Also Read: മാധ്യമ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു

നാന്നൂറോളം ക്യാമ്പംഗങ്ങളുടെ ഹർഷാരവവും കൈയ്യടിയും. കേരള സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളോട് സംവദിക്കാനെത്തിയപ്പോഴാ യിരുന്നു ക്യാമ്പംഗം നെടുമങ്ങാട് സ്വദേശിനി എട്ടു വയസ്സുകാരി അൻഷിക താൻ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിൻറെ അവസ്ഥ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മന്ത്രി നൂറു ശതമാനം ഉറപ്പും കൊടുത്തു.

‘വെക്കേഷനെല്ലാം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ പോകാൻ മടിയുള്ളവരുണ്ടോ?’ ‘ഇല്ല’ എന്ന് കുരുന്നുകളുടെ മറുപടി,
‘മോഡൽ പരീക്ഷകൾ നല്ലതുപോലെ എഴുതിയോ, പരീക്ഷയിലെ തെറ്റുകൾ അദ്ധ്യാപകർ മനസ്സിലാക്കി തരാറുണ്ടോ, എസ്.എസ്.എൽ.സി. പരീക്ഷയിൽ നല്ല മാർക്കു കിട്ടിയവർ എത്രപേരുണ്ട്.’ കുശലാന്വേഷണങ്ങളുമായി മന്ത്രിയും കുട്ടികളോടൊപ്പം കൂടി.
ചോദ്യങ്ങളും മറുപടിയും പെരുമഴപോലെ പെയ്തിറങ്ങി.
‘നിങ്ങൾക്കു ഭാവിയിൽ ആരാകണം?’
പൈലറ്റ്, ഐ.എ.എസ്., ഐ.പി.എസ്., ഡോക്ടർ, എഞ്ചിനീയർ ഇങ്ങനെ നീണ്ടു കുട്ടിക്കൂട്ടത്തിൻറെ ആഗ്രഹങ്ങൾ.
‘നിങ്ങളിൽ എത്ര പേർക്ക് മന്ത്രിയാകണം?’ ക്യാമ്പംഗങ്ങൾ പകുതി പേരും കൈയുയർത്തി.
‘സാർ മുഖ്യമന്ത്രിയാകുമോ?’ ഒരു വിരുതൻറെ മറുചോദ്യം
ഒരിക്കലുമില്ലെന്ന് മന്ത്രി
‘ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും’
ചോദ്യകർത്താവു തന്നെ പറയെന്ന് മന്ത്രി
തിരുവനന്തപുരത്ത് ആര് ജയിക്കുമെന്ന് മന്ത്രിയുടെ ജിജ്ഞാസ
ചിലർക്ക് പന്ന്യൻ രവീന്ദ്രൻ, മറ്റു ചിലർക്ക് ശശിതരൂരും രാജീവ് ചന്ദ്രശേഖറും
‘ജനാധിപത്യ ക്രമത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നവർ ജയിക്കും’ – മന്ത്രി തലയൂരി.
‘കേന്ദ്രീയ വിദ്യാലയത്തിൽ ഹിന്ദി നിർബന്ധമായും സിലബസിൽ ഉൾപ്പെടുത്തിയിട്ട് പുസ്തകത്തിൽ രാമൻറേയും രാവണൻറേയും കഥകൾ പഠിപ്പിക്കുന്നത് ശരിയാണോ?’ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള കുട്ടിയുടെ ചോദ്യത്തിന് ഏതു പഠിച്ചാലും കുഴപ്പമില്ല. അതിലെ ശരിയും തെറ്റും കുട്ടികൾക്ക് ബോധ്യപ്പെടണം. മന്ത്രി പറഞ്ഞു.

Also Read: നിസ്‌ക്കാരത്തെ അവമതിക്കുന്ന വടകരയിലെ പ്രസംഗം; യു ഡി എഫ് മാപ്പ് പറയണം: ഐ എന്‍ എല്‍

ഹൈക്കോടതിയുടെ ഉത്തരവു കൂടി പരിഗണിച്ച് സ്കൂളുകളിൽ കൂടുതൽ കളിസ്ഥലങ്ങൾ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കും. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് തനിക്ക് അനേകം കത്തുകൾ ലഭിക്കുന്നുണ്ട്. അക്രമികൾക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത കർശന നടപടികൾ സർക്കാർ സ്വീകരിക്കും. ഈ അധ്യയന വർഷം സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങൾ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെടുത്തും. താനൊരു സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്നവനായതുകൊണ്ട് സാധാരണ ക്കാരായ കുട്ടികൾ പഠിക്കാനെത്തുന്ന സർക്കാർ സ്കൂളുകളിലെ സൌകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി. പരീക്ഷ മൂല്യ നിർണ്ണയത്തിൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവരും.

ഒരു വിഷയത്തിന് ശരാശരി 20 മാർക്ക് അദ്ധ്യാപകർക്ക് കൊടുക്കാം എന്നതിൽ ചില നിയന്ത്രണങ്ങൾ കൊണ്ടു വരും. എല്ലാ വിഷയങ്ങൾക്കും നല്ലതുപോലെ മാർക്ക് വാങ്ങി ജയം ഉറപ്പാക്കേണ്ട അവസ്ഥ സംജാതമാക്കും. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ക്യാമ്പംഗങ്ങൾക്ക് മിഠായിയും വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്. പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സ്വാഗതവും ട്രഷറർ കെ. ജയപാൽ നന്ദിയും പറഞ്ഞു. ഏപ്രിൽ മൂന്നിന് ആരംഭിച്ച അവധിക്കാല ക്യാമ്പിൽ 420 കുട്ടികളാണ് പങ്കെടുക്കുന്നത്. ക്യാമ്പ് മെയ് 25-ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News