കാസർകോഡ് മരം വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം; വീഴ്ചപറ്റിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കാസർകോഡ് പുത്തിഗെയിൽ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി . സ്കൂളിൽ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നുവെന്നും ഇന്നലെ കടപുഴകിയ മരം അപകട അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Also Read:സംസ്ഥാനത്തുടനീളം അതിശക്തമായ മഴ; ഉന്നതതല യോഗം വിളിച്ച് മന്ത്രി കെ രാജൻ

മരിച്ച കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യും. മഴ കാരണം സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യം ഉണ്ടെങ്കിൽ അത് നേരത്തെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ച് ഖലിസ്ഥാൻ വാദികൾ

കഴിഞ്ഞദിവസമാണ് അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണത്. മരത്തിന്റെ ചില്ല കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News