63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഡിജിറ്റൽ സുവനീറിൻ്റെ ഉദ്ഘാടനം ബഹു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻൻ്റ് ഷൈലജ ബീഗം, പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിഇ ശ്രി ഷാനവാസ് ഐ എസ്, സുവനീർ കമ്മറ്റി കൺവ്വീനർ തീബ് കുമാർ കെ. ബി. വൈസ് ചെയർമാൻ അജീബ്, ജോയിൻ്റ് കൺവീനർ നിസാം പരവൂർ, സുവനീർ ജനറൽ എഡിറ്റർ അബ്ദുൾ ജലീൽ പാണക്കാട്, ജോ: കൺവ്വീനർ രംജിത്ത് ക്രിപ്സൺ എന്നിവർ പങ്കെടുത്തു.
Also read: കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒരു വിദ്യാർഥി മരിച്ചു
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആദ്യമായാണ് ഡിജിറ്റൽ സുവനീർ തയ്യാറാക്കുന്നത് എന്ന് സുവനീർ കമ്മറ്റി ചെയർമാൻ അഭിപ്രായപ്പെട്ടു. വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, പത്മശ്രീ മോഹൻ ലാൽ , കെ ജയകുമാർ, ജിജി തോംസൺ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ അനുഭവങ്ങളും, ആശംസകളും, കലോത്സവ മത്സ വിഭവങ്ങളും വരും ദിവസങ്ങളിൽ ആസ്വാദ്യകരമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സുവനീർ കമ്മറ്റി. കുട്ടികളുടെ ഐ ടി – കലാ മേഖലകളിലെ കഴിവുകൾ പ്രകടിപ്പിക്കുവാൻ റീലുകൾ തയ്യാറാക്കുന്നതിനുള്ള മത്സരവും നടത്തുന്നുണ്ട് എന്ന് സുവനീർ കമ്മറ്റി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here