‘റെഡ്സല്യൂട്ട് കോമ്രേഡ്’; എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

M M LAWRENCE

എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്ന അദ്ദേഹം ധീരനായിരുന്നു. 1950–ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരയായപ്പോഴും രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞപ്പോഴും 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തിരാവസ്‌ഥക്കാലത്തും വിവിധ ജയിലുകളിൽ കഴിഞ്ഞ അദ്ദേഹം തന്റെ പ്രത്യയ ശാസ്ത്രത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഉയർത്തിപ്പിടിച്ച നേതാവാണ് അദ്ദേഹമെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also read:‘പോരാട്ടങ്ങളുടെ വസന്തം തീർത്ത നേതാവ്’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ ബിന്ദു

അനുശോചന സന്ദേശത്തിന്റെ പൂർണ രൂപം :

മുതിർന്ന സിപിഐഎം നേതാവ് സഖാവ് എം എം ലോറൻസിന് ആദരാഞ്ജലികൾ. സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം വിപ്ലവ ബഹുജന പ്രസ്ഥാനങ്ങളെ നയിച്ചു.

ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്ന അദ്ദേഹം ധീരനായിരുന്നു. 1950–ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരയായപ്പോഴും രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞപ്പോഴും 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തിരാവസ്‌ഥക്കാലത്തും വിവിധ ജയിലുകളിൽ കഴിഞ്ഞ അദ്ദേഹം തന്റെ പ്രത്യയ ശാസ്ത്രത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഉയർത്തിപ്പിടിച്ചു.

റെഡ്സല്യൂട്ട് കോമ്രേഡ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News