‘സഖാവ് പുഷ്പന്‍ കേരളം ഒരിക്കലും മറക്കാത്ത സമര പോരാളി’: മന്ത്രി വി ശിവന്‍കുട്ടി

വിപ്ലവസൂര്യന്‍ സഖാവ് പുഷ്പന് ആദരാഞ്ജലികള്‍ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി. തളരാത്ത സമര വീര്യത്തോടെയാണ് സഖാവ് ജീവിക്കുന്ന രക്തസാക്ഷിയായി തുടര്‍ന്നത്. ശയ്യാവലംബിയിരുന്നിട്ടും പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അദ്ദേഹം അവസാനം വരെ കാത്തുസൂക്ഷിച്ചു. കേരളം ഒരിക്കലും മറക്കാത്ത സമര പോരാളിയാണ് പുഷ്പന്‍.- അദ്ദേഹം അനുസ്മരിച്ചു.

ALSO READ:‘ധീരപോരാളി പുഷ്പന് ആദരാഞ്ജലികള്‍’: മന്ത്രി വി.എന്‍. വാസവന്‍

അതേസമയം മരണത്തെ മനസ്സിന്റെ ബലം കൊണ്ട് അകറ്റിനിര്‍ത്തിയ നേതാവായിരുന്നു പുഷ്പനെന്ന് പി കെ ശ്രീമതി ടീച്ചര്‍ അനുസ്മരിച്ചു. അതിജീവനത്തിന്റെ പോരാളിയായിരുന്നു പുഷ്പന്‍. പുഷ്പന്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പി കെ ശ്രീമതി ടീച്ചര്‍ അറിയിച്ചു.

ALSO READ:‘ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News