“കൊണ്ടാടപ്പെടേണ്ട ഒന്ന്.. ഇത് വിനായകന്റെ സിനിമ”; ‘ജയിലറി’നെ പുകഴ്ത്തി വി ശിവൻകുട്ടി

‘ജയിലർ’ തീയേറ്ററുകളിൽ ആവേശപൂരത്തിൽ നിറഞ്ഞാടുമ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജയിലറിനെ പ്രശംസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റാണ് ശ്രദ്ധേയമായത്. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലര്‍ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു.

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. അധികവും വിനായകനെ പുകഴ്ത്തി കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലനാണ് വിനായകന്റെ വർമ എന്നാണ് ആരാധകർ പറയുന്നത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്‍റും.

also read :അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍: കേരളത്തിലെ 9 ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി

രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ജയിലറില്‍ വര്‍മ്മ എന്ന പ്രതിനായക വേഷത്തില്‍ ആണ് വിനായകന്‍ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിന്‍റെ കോമഡിക്കും കയ്യടി ഏറെയാണ്. മുത്തുവേല്‍ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വര്‍മ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. എന്നാൽ ആദ്യം ഈ പ്രതിനായക വേഷത്തിനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍ പലകാരണങ്ങളാലും മമ്മൂട്ടിയ്ക്ക് ജയിലറില്‍ ഭാഗമാകാന്‍ സാധിച്ചില്ല. പിന്നെയാണ് വിനായകനിലേക്ക് സംവിധായകന്‍ നെല്‍സണ്‍ എത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

also read :ഹിമാചലിൽ മണ്ണിടിച്ചിൽ; ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News