സിപിഐഎമ്മിനെ എഴുതിത്തുലയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം; മന്ത്രി വി ശിവൻകുട്ടി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ മലയാള മനോരമയുടെ എഡിറ്റോറിയൽ മാധ്യമ മര്യാദയുടെ ലംഘനമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മനോരമ മുഖപ്രസംഗം എഴുതിയാൽ നശിച്ചു പോകുന്ന പ്രസ്ഥാനം ആണ് സി പി ഐ എം എങ്കിൽ ഈ പ്രസ്ഥാനം ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല. എം വി ഗോവിന്ദൻ മാസ്റ്റർ സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. കേരളത്തിൽ ഏറ്റവും വലിയ ജനപിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സി പിഐഎം മന്ത്രി കൂട്ടിച്ചേർത്തു.

ആ സിപിഐഎമ്മിനെ എഴുതിത്തുലയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാകും.നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയത്. അതിനെ വളച്ചൊടിച്ചത് മാധ്യമങ്ങൾ ആണ്. ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യം മാധ്യമങ്ങളോട് പറയുമ്പോൾ ഞാനും ഒപ്പം ഉണ്ടായിരുന്നു.

ഒരു നുണ റിപ്പോർട്ട് ചെയ്യുക, അതിന്മേൽ ചർച്ച നടത്തുക, പിന്നീട് മുഖപ്രസംഗം എഴുതുക ഇതാണ് രീതി. ഈ രീതി പണ്ട് പയറ്റിയവർ ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Also Read: “ഇതൊക്കെ കാണുമ്പോ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു” മഞ്ജുവിൻ്റെ പോസ്റ്റിന് നൽകിയ നവ്യയുടെ കമൻ്റ് വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News