നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച
കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസിൽ ലിഫ്റ്റും കോൺഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ബസിനെ അത്യാഡംബര ബസ് എന്ന് വിശേഷിപ്പിക്കേണ്ടി വരും. എന്നാൽ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന യാത്രയിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഇതൊക്കെ തെറ്റാണെന്ന് വിളിച്ചു പറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നത്.
ALSO READ: ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ ആക്രമണം
രാഹുൽ ഗാന്ധി ബസിൽ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതിനോട് എതിർപ്പില്ല. ബസിലും കാറിലും ഒക്കെ സഞ്ചരിക്കാൻ ഉള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാൽ നെഗറ്റീവ് രാഷ്ട്രീയമാണ് സംസ്ഥാനത്ത് കോൺഗ്രസ് കൈക്കൊള്ളുന്നത്. ഇത് കോൺഗ്രസിനെ കൂടുതൽ ജനങ്ങളിൽ നിന്നകറ്റും. വിവാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന അഭിനവ സംസ്ഥാന കോൺഗ്രസ് നേതാക്കൾ കോൺഗ്രസിന്റെ തന്നെ കുഴി തോണ്ടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ALSO READ: ‘എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവും’: എ കെ ബാലന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here