കേരള മോഡൽ ഐടിഐ ആരംഭിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. അതിന് അനുസരിച്ചുള്ള തൊഴിലാളികളെ ലഭിക്കുന്നതിനുള്ള കോഴ്‌സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി; ജർമനിയിലെ സർക്കാർ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവെച്ച് ഒഡെപെക്

വ്യവസായ വകുപ്പുമായി ആലോചിച്ച് കേരള മോഡൽ ഐടിഐ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിന് സഹായമില്ല എന്നും മന്ത്രി പറഞ്ഞു.കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനം മാറണമെന്നും കേരളത്തിലെ ഐടിഐകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനു വേണ്ട സഹായങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.ഐടിഐകളിലെ കോഴ്സുകൾ നവീകരിക്കേണ്ടത് അത്യാവശ്യമെന്നും മന്ത്രി പറഞ്ഞു.

ALSO READ: അധിക സീറ്റ് തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്, യുഡിഎഫ് യോഗം നടക്കാതിരുന്നതിലും അതൃപ്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News