സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്‍റർനെറ്റ് ഉറപ്പാക്കും; മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്‍റർനെറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഒക്ടോബർ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പ്രതികരിച്ചു.

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 9205 പ്രൈമറി – അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ – ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബിഎസ്എന്‍എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ്ക്ക് കെഫോണ്‍ പദ്ധതി വഴി സ്കൂളുകള്‍ക്ക് സൗജന്യ ഇന്റർനെറ്റ് തുടർന്ന് നല്‍കാന്‍ സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം കൈറ്റ് കെ ഫോണിന് നൽകി.

Also Read: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്, രണ്ട് പേർ മരിച്ചു

45000 ഹൈടെക് ക്ലാസ് മുറികളിലും ഇന്‍റർനെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്കൂളുകളില്‍ സെപ്തംബർ 20ഓടെ ഇന്റ‍ർനെറ്റ് കണക്ഷന്‍ പൂർത്തിയാക്കുമെന്ന് കെഫോണ്‍ അറിയിച്ചിരുന്നു. എന്നാല്‍ കെഫോണിന്‍റെ പ്രവ‍ർത്തനം പൂർണരൂപത്തില്‍ എത്താത്തതുമൂലമുള്ള കുറവുകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും 2023 ഒക്ടോബർ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റ‍ർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും കെഫോണ്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.സാങ്കേതിക പ്രശ്നങ്ങളാല്‍ കെഫോണ്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ ബദല്‍ സംവിധാനമൊരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. എന്നാൽ ഇൗ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചിലർ നൽകുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ‘പുതുപ്പള്ളിയില്‍ പ്രതിഫലിച്ചത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം; യുഡിഎഫ് തന്ത്രം കേരള ജനത തിരിച്ചറിയും’: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News