കൂട്ടുകാർക്ക് മുന്നിൽ ഇനി തല താഴ്‌ത്തേണ്ട, പണമില്ലെന്ന കാരണത്താൽ വിദ്യാർഥികൾക്ക് പഠനയാത്ര നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ പഠനയാത്രകളിൽ പണമില്ലെന്ന കാരണത്താൽ ഒരു വിദ്യാർഥിയേയും ഒഴിവാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പഠനയാത്രകളെ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇത് നൽകാൻ കഴിയാതെ വരുകയും അവരിൽ കടുത്ത മാനസിക പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു.

ALSO READ: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു

ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന് മന്ത്രി വാർത്താക്കുറിപ്പിലൂടെ നിർദ്ദേശം നൽകി. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണെന്നും മന്ത്രി നിർദ്ദേശിച്ചു.

ALSO READ: തൃശ്ശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു

കൂടാതെ സ്കൂളുകളിൽ വിദ്യാർഥികളുടെയോ അധ്യാപകരുടെയോ ജന്മദിന ആഘോഷം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾക്ക് സമ്മാനങ്ങൾ നൽകാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകാത്ത വിദ്യാർഥികളെ വേർതിരിച്ച് കാണുന്ന പ്രവണതയുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വിദ്യാർഥികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾക്കെതിരെ സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സ്കൂളുകളിലെ പഠനയാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവയിൽ നൽകിയിട്ടുള്ള ഈ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികൾ കാണിച്ച് ഒരാഴ്ചക്കുള്ളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News