ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള  പ്രതിബദ്ധത സർക്കാർ തുടരും; മന്ത്രി വി ശിവൻകുട്ടി

V Sivankutty

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള  പ്രതിബദ്ധത സർക്കാർ തുടരുമെന്ന് പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹരിപ്പാട് ഏവൂർ  ഗവ എൽ പി എസ്  ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനവും,മണ്ണാറശാല യുപി സ്കൂൾ ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read: നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസില്‍ അതിജീവിതയുടെ ഉപഹർജിയിൽ വിധി ഇന്ന്

വിദ്യാഭ്യാസം എന്നും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. ഭാവിയിലെ വെല്ലുവിളികൾ, നവീകരണവും പൊരുത്തപ്പെടുത്തലും, കേരളത്തിലെ വിദ്യാർത്ഥികൾ പുരോഗതിയുടെ മുൻനിരയിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കലും നാം തുടരും,  ഉൾക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തോടുള്ള  പ്രതിബദ്ധത അചഞ്ചലമായി തുടരും, വിദ്യാഭ്യാസത്തിൽ  പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതും തുടരുമെന്ന്  മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ  യോജിച്ച കാഴ്ചപ്പാടിൻ്റെയും അധ്യാപകരുടെ കഠിനാധ്വാനത്തിൻ്റെയും  വിദ്യാർത്ഥികളുടെ അർപ്പണബോധത്തിൻ്റെയും തെളിവാണെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ഉരുള്‍പൊട്ടല്‍ ദുരന്തം; ചീഫ് സെക്രട്ടറി ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും

പരിപാടിയിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News